2650 അക്ഷയ കേന്ദ്രങ്ങൾക്ക് ടാബുകൾ നൽകും
നവജാത ശിശുക്കൾക്ക് ആശുപത്രിയിൽ വച്ചു തന്നെ ആധാർ ലഭ്യമാക്കാൻ സഹായിക്കുന്ന പദ്ധതിക്ക് ഐ. ടി മിഷൻ തുടക്കമിട്ടു. അക്ഷയ കേന്ദ്രങ്ങൾ ടാബുകളുടെ സഹായത്തോടെ ആശുപത്രിയിലെത്തി ശിശുക്കളുടെ ആധാർ എൻറോൾമെന്റ് നടത്തുന്ന പദ്ധതിക്കാണ് തുടക്കമായത്. സംസ്ഥാനത്തെ 2650 അക്ഷയ കേന്ദ്രങ്ങൾക്ക് ഇതിനായി പുതിയ ടാബുകൾ നൽകും. എൻ. ഇ. ജി. പി ഫണ്ടിൽ നിന്ന് നാലു കോടി രൂപ ഉപയോഗിച്ചാണ് ടാബുകൾ വാങ്ങിയത്. നിലവിൽ സംസ്ഥാനത്ത് 700 അക്ഷയ കേന്ദ്രങ്ങളിൽ മാത്രമാണ് കുട്ടികളുടെ ആധാർ എൻറോൾമെന്റിന് സൗകര്യമുണ്ടായിരുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അക്ഷയ സംരംഭകന് പുതിയ ടാബ് നൽകി പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവഹിച്ചു.