-സ്‌ക്വാഡുകളുടെ പ്രവർത്തനം തുടങ്ങി

ആലപ്പുഴ: 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതിർത്തിയിൽ നിന്നും അനധികൃതമായി പണമൊഴുക്ക് തടയുന്നതിനായി 30 സ്റ്റാറ്റിക് സർവ്വയലൻസ് ടീമിനേയും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ്
കണക്കാക്കുന്നതിനായി നിയോജകമണ്ഡലാടിസ്ഥാനത്തിൽ എല്ലാ മണ്ഡലത്തിലും ഒമ്പത് അസിസ്റ്റൻറ് എക്‌സ്‌പെൻറിച്ചർ ഒബ്‌സർവ്വർ ടീമിനേയും ചുമതലപ്പെടുത്തിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അറിയിച്ചു. തിരഞ്ഞെടുപ്പ് മാതൃകാപെരുമാറ്റച്ചട്ടം ലംഘിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തുന്നതിനായി മണ്ഡലാടിസ്ഥാനത്തിൽ റോന്ത് ചുറ്റുന്നതിനായി ആറ് വീഡിയോ സർവ്വയലൻസ് ടീമിനേയും അനധികൃമായ പോസ്റ്ററുകളും ബാനറുകളും നീക്കുന്നതിന് ഒമ്പത് ആൻറീ ഡീഫെയ്‌സ് മെൻറ് ടീമിനേയും നിയമിച്ചിട്ടുണ്ട്. സ്വാഡുകളുടെ പ്രവർത്തനം തിങ്കളാഴ്ച മുതൽ ആരംഭിച്ചിട്ടുള്ളതുമാണ്. ഇലക്ഷനോടനുബന്ധിച്ച് നിയമിച്ചിട്ടുള്ള നോഡൽ ഓഫീസർമാരുടെ യോഗം കളക്‌ട്രേറ്റിൽ നടത്തി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ ഉദ്യോഗസ്ഥർ ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സ് വിട്ട് പോകുന്നതിനും ലീവ് എടുക്കന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്തിട്ടുള്ളതുമാണെന്ന് ജില്ലാകളക്ടർ അറിയിച്ചു.