ആലപ്പുഴ: പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ, മാവേലിക്കര ലോക്‌സഭ മണ്ഡലങ്ങളിലെ ഏതെങ്കിലും സ്ഥാനാർഥിമാരോ അവരുടെ ഏജന്റുമാരോ സ്ഥാനാർഥികൾക്കായി മറ്റാരെങ്കിലുമോ രാഷ്ട്രീയ പാർട്ടികളോ പോസ്റ്റർ, ബാനർ മറ്റ് പ്രചാരണ സമാഗ്രികൾ എന്നിവ അച്ചടിക്കാൻ സമീപിക്കുന്ന പക്ഷം അച്ചടി ജോലി ഏൽപ്പിക്കുന്നവരിൽ നിന്ന് സത്യവാങ്ങ്മൂലം വാങ്ങി സൂക്ഷിക്കണം. അച്ചടിക്കുന്ന പ്രചാരണ സാമഗ്രികളിൽ അച്ചടി സ്ഥാപനം, പ്രസിദ്ധീകരിക്കുന്ന ആളിന്റെ പേരും വിലാസവും കോപ്പികളുടെ എണ്ണം എന്നിവ രേഖപ്പെടുത്തണം. കൂടാതെ രണ്ട് പകർപ്പും സത്യവാങ്ങ്മൂലത്തിന്റെ പകർപ്പും അച്ചടിസ്ഥാപനം പ്രവർത്തിക്കുന്ന പ്രദേശത്തെ നിയമസഭ നിയോജക മണ്ഡലത്തിന്റെ ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ പ്രവർത്തിക്കുന്ന അസി. എക്‌സ്‌പെൻഡീച്ചർ ഒബ്‌സർവർക്ക് മൂന്നു ദിവസത്തിനകം കൈമാറണം.