പട്ടികജാതി വികസന വകുപ്പിനു വേണ്ടി സി-ഡിറ്റ് നടത്തുന്ന സൈബർശ്രീ സെന്ററിൽ മാറ്റ്‌ലാബ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം അംബേദ്കർ ഭവനിൽ ഏപ്രിലിൽ ആരംഭിക്കുന്ന പരിശീലനത്തിന് 20-26 പ്രായമുളള പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. നാലു മാസത്തെ പരിശീലനത്തിന് ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കൽ, കംപ്യൂട്ടർ സയൻസ്, ഐ.ടി., അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് എന്നിവയിൽ എഞ്ചിനീയറിംഗ് ബിരുദം/എം.സി.എ പാസ്സായവർ/പ്രസ്തുത കോഴ്‌സുകൾ പൂർത്തീകരിച്ചവർക്കും/ബി.എസ്.സി (കമ്പ്യൂട്ടർ സയൻസ്/ഇലക്‌ട്രോണിക്‌സ്) പാസ്സായവർക്കും അപേക്ഷിക്കാം. പ്രതിമാസം 5000 രൂപ സ്റ്റെപന്റ് ലഭിക്കും. വിശദവിവരങ്ങളും അപേക്ഷാഫോറവും www.cybersri.org യിൽ ലഭ്യമാണ്. വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്നതിനുളള ശരിപ്പകർപ്പും പൂരിപ്പിച്ച അപേക്ഷയും മാർച്ച് 25നകം സൈബർശ്രീ സെന്റർ, അംബേദ്കർ ഭവൻ, മണ്ണന്തല പി.ഒ, തിരുവനന്തപുരം – 695015 എന്ന വിലാസത്തിൽ ലഭിക്കണം. പൂരിപ്പിച്ച അപേക്ഷയും മറ്റ് രേഖകളും cybersritraining@gmail.com ലേക്കും അയയ്ക്കാം. ഫോൺ: 8281627887, 9947692219.