കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ മേയിൽ നടത്തുന്ന ഇലക്ട്രിക്കൽ വയർമാൻ എഴുത്തുപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.  പരീക്ഷയ്ക്കുള്ള അപേക്ഷാഫോറവും വിശദവിവരങ്ങളും സിലബസും ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ ഓഫീസിലും www.ceikerala.gov.in ലും ലഭ്യമാണ്.
പൂരിപ്പിച്ച അപേക്ഷകൾ നിശ്ചിതരേഖകളോടെ സെക്രട്ടറി, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ്, ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ കാര്യാലയം, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്, തിരുവനന്തപുരം – 695001 എന്ന വിലാസത്തിൽ മാർച്ച് 31 വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കണം.