കൽപ്പറ്റ നഗരസഭ പരിധിയിൽ പരസ്യബോർഡുകൾ/ ബാനറുകൾ/ ഹോർഡിങുകൾ തുടങ്ങിയവ സ്ഥാപിക്കുന്നതു സംബന്ധിച്ച് കൗൺസിൽ അംഗീകരിച്ച ബൈലോയും പരസ്യ/ ലൈസൻസ് ഫീ നിരക്കും പ്രസിദ്ധീകരിച്ചു. നഗരസഭ കാര്യാലയം, കളക്ടറേറ്റ്, ജില്ലാ പഞ്ചായത്ത്, കൽപ്പറ്റ വില്ലേജ് ഓഫീസ്, വൈത്തിരി താലൂക്ക് ഓഫീസ് എന്നിവിടങ്ങളിൽ പരിശോധനയ്ക്ക് ലഭിക്കും. ആക്ഷേപമുള്ളവർ 30 ദിവസത്തിനകം നഗരസഭ കാര്യാലയത്തിൽ ബോധിപ്പിക്കണമെന്നു സെക്രട്ടറി അറിയിച്ചു.