ശബരിമല: ശബരിമലയിലെ ഈ വര്‍ഷത്തെ മണ്ഡല പൂജ 26ന് രാവിലെ 10.15ന് ആരംഭിക്കും. അന്ന് 11.04നും 11.40 നും ഇടയ്ക്കുള്ള കുംഭരാശിയിലാണ് മണ്ഡലപൂജ നടക്കുക. തന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ച് മണ്ഡല പൂജ ഒരു മണിക്കൂറോളം നേരത്തെ പൂജ ആരംഭിക്കുമെങ്കിലും ദര്‍ശന സമയം പതിവുപോലെ തുടരും. ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം അന്നും ഒരുമണിവരെ ദര്‍ശനം ഉണ്ടായിരിക്കും. തുടര്‍ന്ന് വൈകിട്ട് 3.30 ന് നട തുറന്ന് രാത്രി 11 മണിയ്ക്ക് ഹരിവരാസനത്തോടുകൂടിയാണ് നട അടയ്ക്കുക. അയ്യപ്പ ഭക്തമന്‍മാര്‍ ധാരാളമായി വിവിധ പ്രദേശങ്ങളില്‍ നിന്ന് എത്തുന്നത് പരിഗണിച്ചാണ് പതിവ് സമയക്രമം തന്നെ തുടരുന്നതെന്ന് ദേവസ്വം ബോര്‍ഡ് അംഗം കെ.രാഘവന്‍ പറഞ്ഞു.