തെരഞ്ഞെടുപ്പ് ബോധവത്ക്കരണ പ്രവർത്തനങ്ങൾക്കായി സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) തയ്യാറാക്കിയ വീഡിയോ കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ സബ് കളക്ടർ എൻ.എസ്.കെ ഉമേഷ് പ്രകാശനം ചെയ്തു. വിവിധ വിഭാഗം വോട്ടർമാരെ പ്രതിനിധീകരിച്ച് തിരഞ്ഞെടുക്കപ്പെട്ട അംബാസഡർമാരുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ഒരു മിനിറ്റ് ദൈർഘ്യമുള്ള ആറു വീഡിയോകളാണ് തയ്യാറാക്കിയിട്ടുള്ളത്. സോഷ്യൽ മീഡിയകളിലൂടെയടക്കം ഇവ വോട്ടർമാരിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലാ കലക്ടർ എ.ആർ അജയകുമാർ, സ്വീപ് നോഡൽ ഓഫീസർ എൻ.ഐ ഷാജു, സീനിയർ സൂപ്രണ്ട് ഇ. സുരേഷ് ബാബു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.