ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക സമർപ്പിക്കാനുള്ള ആദ്യദിനം സംസ്ഥാനത്ത് ലഭിച്ചത് എട്ട് പത്രികകൾ. തിരുവനന്തപുരം മണ്ഡലത്തിൽ രണ്ടും ആറ്റിങ്ങൽ, കൊല്ലം, ഇടുക്കി, ചാലക്കുടി, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോ പത്രികയുമാണ് സമർപ്പിച്ചിട്ടുള്ളത്. പത്രിക നൽകിയവരിൽ നാലുപേർ സ്ത്രീകളാണ്.
മിനി എസ് (എസ്.യു.സി.ഐ), ഗോപകുമാർ എ. (ഡി.എച്ച്.ആർ.എം) എന്നിവരാണ് തിരുവനന്തപുരം മണ്ഡലത്തിൽ പത്രിക സമർപ്പിച്ചവർ. മറ്റു മണ്ഡലങ്ങളും സ്ഥാനാർഥികളും ചുവടെ: ആറ്റിങ്ങൽ- ഷൈലജ ടി. (ഡി.എച്ച്.ആർ.എം), കൊല്ലം- സിൻറു പ്രഭാകരൻ (എസ്.യു.സി.ഐ), ഇടുക്കി- ജോയ്‌സ് ജോർജ് (സ്വതന്ത്രൻ), ചാലക്കുടി- ജോസ് തോമസ് (മാർക്‌സിറ്റ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (യുണൈറ്റഡ്)), വയനാട്- മുജീബ് റഹ്മാൻ (സ്വതന്ത്രൻ), കണ്ണൂർ- അപർണ ആർ. (എസ്.യു.സി.ഐ).