തിരുവനന്തപുരം ചാക്ക ആർ.ഐ സെന്ററിൽ അപ്രന്റിസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ഏപ്രിൽ 12.  ഏപ്രിൽ 15 വരെ ട്രെയിനിംഗ് പൂർത്തിയാക്കുന്നവർക്ക് അപേക്ഷ സമർപ്പിക്കാം. ആദ്യമായി പരീക്ഷ എഴുതുന്നവർക്ക് 105 രൂപയും പരീക്ഷയിൽ തോറ്റവർ/ പരീക്ഷ എഴുതാതിരുന്നവർക്ക് 160 രൂപയുമാണ് ഫീസ്.  12ന് മുമ്പ് ട്രഷറിയിൽ ചെലാൻ ഒടുക്കിയാണ് അപേക്ഷിക്കേണ്ടത്.  ഫോൺ: 0471-2501867.
108 ാമത് അപ്രന്റിസ് പരീക്ഷയുടെ ഫലം അപ്രന്റിസ് ആയ സ്ഥാപനത്തിലും ആർ.ഐ സെന്ററിലും ലഭ്യമാണ്.