ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണത്തിന്റെ രണ്ടാം ദിനത്തിൽ വയനാട് മണ്ഡലത്തിൽ ഒരു പത്രിക കൂടി. മലപ്പുറം വണ്ടൂർ പുല്ലൂർ കോളനിയിലെ കോട്ടയിൽ മണി ആണ് ജില്ലാ വരണാധികാരി കൂടിയായ കളക്ടർ എ.ആർ അജയകുമാറിന് നാമനിർദേശ പത്രിക നൽകിയത്. സോഷ്യൽ ഡമേക്രാറ്റിക് പാർടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) സ്ഥാനാർത്ഥിയാണ് ഇദ്ദേഹം. ആദ്യദിനത്തിൽ മലപ്പുറം അരീക്കോട് സ്വദേശി എൻ. മുജീബ് റഹ്മാൻ പത്രിക നൽകിയിരുന്നു. പ്രവൃത്തി ദിനങ്ങളിൽ രാവിലെ 11 മുതൽ 3 വരെ പത്രിക സ്വീകരിക്കും. ഏപ്രിൽ 4 ആണ് അവസാന തിയ്യതി. സൂക്ഷ്മ പരിശോധന അഞ്ചിന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ഏപ്രിൽ 8 ആണ്.