ആലപ്പുഴ: 2019ലെ ലോകസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഹരിതചട്ടം പാലിക്കുന്നതിന് നോഡൽ ഓഫീസർ ചുമതല നൽകിയ ഉദ്‌ഗ്യോഗസ്ഥരുടെ അവലോകന യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സഹായകേന്ദ്രങ്ങൾ ആരംഭിക്കാനും ഹരിത കേരള മിഷൻ ഇറക്കിയ കൈപ്പുസ്തകം എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും നൽകാനും യോഗം തീരുമാനിച്ചു. പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിയിൽ ഹരിതപാലന ചട്ടം സംബന്ധിച്ചു പ്രത്യേകം ക്ലാസ് എടുക്കും. പോളിംഗ് സ്റ്റേഷനുകളിലും സ്‌ട്രോങ്ങ് റൂമുകളിലും ഹരിതചട്ട പാലനം കർശനമാക്കുവാനും നിർദ്ദേശം നൽകി. കുടുംബശ്രീ പ്രവർത്തകരെയും ഹരിതചട്ട പാലനത്തിനായി നിയോഗിക്കണമെന്നും യോഗം നിർദ്ദേശിച്ചു. യോഗത്തിന് ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ വിവിധ ബ്ലോക്ക് തല ഉദ്യോഗസ്ഥർ പങ്കെടുത്തു