* ഇതുവരെ സമർപ്പിച്ചത് 52 പേർ

ലോക്‌സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളിൽ ശനിയാഴ്ച (മാർച്ച് 30) നാമനിർദേശപത്രിക സമർപ്പിച്ചത് 29 പേർ. ഇതോടെ ആകെ പത്രിക സമർപ്പിച്ചവരുടെ എണ്ണം 52 ആയി.

തിരുവനന്തപുരത്ത് മൂന്നും ആറ്റിങ്ങൽ, കോട്ടയം, എറണാകുളം, ചാലക്കുടി, തൃശ്ശൂർ. പൊന്നാനി എന്നിവിടങ്ങളിൽ ഒന്ന് വീതവും പത്തനംതിട്ട, ആലത്തൂർ. വയനാട്. വടകര, കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിൽ രണ്ടുവീതവും ആലപ്പുഴ, കോഴിക്കോട് മണ്ഡലങ്ങളിൽ നാലും പത്രികകളാണ് ശനിയാഴ്ച ലഭിച്ചത്.

മണ്ഡലങ്ങളും പത്രിക നൽകിയ സ്ഥാനാർഥികളും:
തിരുവനന്തപുരം- സി.ദിവാകരൻ, ജി.ആർ. അനിൽകുമാർ, ക്രിസ്റ്റഫർ ഷാജു
ആറ്റിങ്ങൽ- എ. സമ്പത്ത്, പത്തനംതിട്ട-കെ. സുരേന്ദ്രൻ, രതീഷ്‌കുമാർ. ആർ, ആലപ്പുഴ- പാർത്ഥസാരഥി വർമ്മ, എ.എം.ആരിഫ്, നാസർ, ഷാനിമോൾ ഉസ്മാൻ
കോട്ടയം- ബി.വി. പ്രകാശ്, എറണാകുളം- പി.രാജീവ്, ചാലക്കുടി- ഇന്നസെന്റ്, തൃശ്ശൂർ- സോനു, ആലത്തൂർ- പി.കെ.ബിജു, പൊന്നുക്കുട്ടൻ. വി, പൊന്നാനി- പി.പി. നൗഷാദ്, കോഴിക്കോട്- എം.കെ. രാഘവൻ, ദിനേഷ്മണി, എ. പ്രദീപ് കുമാർ, പി.ശങ്കരൻ, വടകര- പി.ജയരാജൻ, ലതിക, വയനാട്- സുനീർ. പി.പി, ഷിജോ. എം. വർഗ്ഗീസ്, കണ്ണൂർ- പി.കെ.ശ്രീമതി, കെ.പി. സഹദേവൻ, കാസർകോട്- കെ.പി. സതീഷ് ചന്ദ്രൻ, സി.എച്ച്. കുഞ്ഞമ്പു