* ആകെ ലഭിച്ച പത്രികകളുടെ എണ്ണം 154
ലോക്‌സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ ബുധനാഴ്ച (ഏപ്രിൽ മൂന്ന്) സമർപ്പിക്കപ്പെട്ടത് 41 നാമനിർദേശപത്രികകൾ. ഇതോടെ ഇതുവരെ ലഭിച്ച പത്രികളുടെ എണ്ണം 154 ആയി.
വയനാട്ടിൽ ഏഴും, കൊല്ലം, പാലക്കാട് മണ്ഡലങ്ങളിൽ നാലു വീതവും, ആറ്റിങ്ങൽ, എറണാകുളം എന്നിവിടങ്ങളിൽ മൂന്നു വീതവും, പത്തനംതിട്ട, കോട്ടയം, ചാലക്കുടി, ആലത്തൂർ, പൊന്നാനി, മലപ്പുറം, വടകര, കണ്ണൂർ എന്നിവിടങ്ങളിൽ രണ്ടുവീതവും, മാവേലിക്കര, ആലപ്പുഴ, ഇടുക്കി, കാസർകോട് എന്നിവിടങ്ങളിൽ ഒന്നുവീതവും പത്രികകളാണ് ബുധനാഴ്ച ലഭിച്ചത്.
മണ്ഡലങ്ങളും പത്രിക നൽകിയ സ്ഥാനാർഥികളും: ആറ്റിങ്ങൽ- ദേവദത്തൻ (സ്വതന്ത്രൻ), രാമചന്ദ്രൻ (എൽ.ഡി.എഫ്), സതീഷ്‌കുമാർ (സ്വതന്ത്രൻ), കൊല്ലം- കെ.എൻ. ബാലഗോപാൽ (എൽ.ഡി.എഫ്), കെ. വരദരാജൻ (എൽ.ഡി.എഫ്), ജയരാജൻ (സ്വതന്ത്രൻ), സുനി എസ്. (സ്വതന്ത്രൻ), പത്തനംതിട്ട- ഷിബു. പി.സി (ബി.എസ്.പി), ശങ്കരൻ (എൽ.ഡി.എഫ്), മാവേലിക്കര- ഉഷ അശോകൻ (സ്വതന്ത്ര), ആലപ്പുഴ- രാജേന്ദ്രൻ (സ്വതന്ത്രൻ), കോട്ടയം- ബോബി (സ്വതന്ത്രൻ), ഇഗ്‌നേഷ്യസ് (സ്വതന്ത്രൻ), ഇടുക്കി- എം. സെൽവരാജ് (സ്വതന്ത്രൻ), എറണാകുളം- അബ്ദുൽ ഖാദർ (സമാജ്‌വാദി ഫോർവേഡ് ബ്‌ളോക്ക്), ഷാജഹാൻ വി.എ (സി.പി.ഐ-എം.എൽ റെഡ്‌സ്റ്റാർ), സരിത എസ്. നായർ (സ്വതന്ത്ര), ചാലക്കുടി- ഫ്രെഡി ജാക്‌സൺ പെരേര (സ്വതന്ത്രൻ), യു.പി. ജോസഫ് (സി.പി.എം), ആലത്തൂർ- വനജ കെ.കെ (സ്വതന്ത്ര), ജയൻ (ബി.എസ്.പി), പാലക്കാട്- തുളസീധരൻ കെ. (എസ്.ഡി.പി.ഐ), അമീറലി (എസ്.ഡി.പി.ഐ), ബാലകൃഷ്ണൻ (സ്വതന്ത്രൻ), ഹരി അരുമ്പിൽ (ബി.എസ്.പി), പൊന്നാനി- ഖദീമുദ്ദീൻ (എൽ.ഡി.എഫ്), സമീറ (സ്വതന്ത്ര), മലപ്പുറം- ഐ.ടി. നജീബ് (എൽ.ഡി.എഫ്), മുഹമ്മദലി (സ്വതന്ത്രൻ), വടകര- മുസ്തഫ (എസ്.ഡി.പി.ഐ), സുധാകരൻ (സി.പി.ഐ എം.എൽ), വയനാട്- കൃഷ്ണദാസ് (സി.പി.ഐ), തുഷാർ (ബി.ഡി.ജെ.എസ്), സെബാസ്റ്റിയൻ (സ്വതന്ത്രൻ), ബിജു കെ. (സ്വതന്ത്രൻ), പ്രവീൺ കെ.പി (സ്വതന്ത്രൻ), മുഹമ്മദ് (ബി.എസ്.പി), ജോൺ പി.പി (സെക്യുലർ ഡെമോക്രാറ്റിക് കോൺഗ്രസ്), കണ്ണൂർ- കെ. സുധാകരൻ (യു.ഡി.എഫ്), പി. ശ്രീമതി (സ്വതന്ത്ര), കാസർകോട്- രാജ്‌മോഹൻ ഉണ്ണിത്താൻ (യു.ഡി.എഫ്).