കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാനത്തെ ഹയർസെക്കൻഡറി, കോളേജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് നടത്തിവരുന്ന വായനാമത്സരത്തിന്റെ പുസ്തകങ്ങൾ പ്രഖ്യാപിച്ചു.  തിരഞ്ഞെടുത്ത പുസ്തകങ്ങൾ: ഹയർ സെക്കൻഡറി – സൂഫി പറഞ്ഞ കഥ (കെ.പി. രാമനുണ്ണി), വൃക്ഷങ്ങളുടെ രഹസ്യ ജീവിതം (വിവ: ഡോ. സ്മിത മീനാക്ഷി), ചിന്തയുടെ മാനങ്ങൾ (സച്ചിദാനന്ദൻ), അഷിതയുടെ കഥകൾ (അഷിത), പി. ഗോവിന്ദപ്പിള്ള (ചന്തവിള മുരളി), ചട്ടമ്പിസ്വാമികൾ (ഡോ. കെ. മഹേശ്വരൻ നായർ), തുലാവർഷപ്പച്ച (സുഗതകുമാരി), മുത്തശ്ശിമാരുടെ രാത്രി (എം.ടി), മായാ ആഞ്ചലോ ജീവിതത്തിന്റെ കറുത്ത പുസ്തകം, മഹാപ്രളയവും ന•യുടെ പെട്ടകവും (എഡി: പ്രിയദാസ് ജി. മംഗലത്ത്).  കോളേജ് – എരി (പ്രദീപൻ പാമ്പിരികുന്ന്), ഭൗമചാപം (സി.എസ് മീനാക്ഷി), കാവ്യകല കുമാരനാശാനിലൂടെ (പി.കെ ബാലകൃഷ്ണൻ), കേരളം – ചരിത്രം വർത്തമാനം ദർശനം ( എം.എ ഉമ്മൻ), ഇരട്ടമുഖമുള്ള നഗരം (ബെന്യാമിൻ), തീവണ്ടി പറഞ്ഞ കഥ (നൗഷാദ്), രാമായണ പാഠങ്ങൾ (വിവ: മൈത്രേയൻ), ഖസാക്കിന്റെ ഇതിഹാസം (ഒ.വി വിജയൻ), മലയാളത്തിന്റെ പ്രിയ കവിതകൾ (ഇടശ്ശേരി), അറിവിന്റെ സാർവത്രികത (കെ.എൻ ഗണേശ്). കൂടാതെ ഗ്രന്ഥലോകത്തിന്റെ 2018 ജൂലൈ, സെപ്തംബർ ലക്കങ്ങളും രണ്ടു വായനാമത്സരത്തിന്റെയും ഭാഗമായിരിക്കും.