മുണ്ടൂര്‍ ആര്യനെറ്റ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട്, ആലത്തൂര്‍ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ കേന്ദ്രമാകും. ഇരു ലോക്‌സഭാ മണ്ഡലങ്ങളിലുമായി ഉള്‍പ്പെടുന്ന 14 നിയോജക മണ്ഡലങ്ങളുടെയും സ്‌ട്രോങ്ങ് റൂമുകള്‍ക്കും കൗണ്ടിങ് ഹാളുകള്‍ക്കും ആര്യനെറ്റ് ഇന്‍സ്റ്റിട്ട്യൂട്ടില്‍ മതിയായ സൗകര്യങ്ങള്‍ ഉള്ളതായി ജില്ലാ പൊലീസ് മേധാവിയും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടറും സംയുക്തമായി നടത്തിയ പരിശോധനയില്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.