ലോക്‌സഭ തെരഞ്ഞെടുപ്പിന് സുരക്ഷ ഒരുക്കാൻ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് ജില്ലയിലെത്തി. 90 പേരടങ്ങുന്ന ഒരു കമ്പനി ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് സംഘമാണ് ജില്ലയിലെത്തിയത്. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, ലക്കിടി, മീനങ്ങാടി, പുൽപ്പള്ളി, തൊണ്ടർനാട് എന്നിവിടങ്ങളിൽ വിവിധ ദിവസങ്ങളിലായി സേനയുയെ നേതൃത്വത്തിൽ റൂട്ട്മാർച്ച് നടത്തി. പ്രശ്‌ന ബാധിത പ്രദേശങ്ങളിൽ പൊലീസിന്റെ സഹായത്തോടെ ചെറുസംഘങ്ങളായി തിരിഞ്ഞ് പട്രോളിങും ശക്തമാക്കിയിട്ടുണ്ട്. ജില്ലയിൽ സുരക്ഷിതവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുകയാണ് ലക്ഷ്യം.