ഇടുക്കിയിൽ തേക്കടിക്കു സമീപം കുമളിയിൽ കേരള തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹോളിഡേ ഹോം ഫോർ വർക്കേഴ്‌സ് വിശ്രമകേന്ദ്രത്തിൽ അംഗങ്ങളായിട്ടുളള തൊഴിലാളികൾക്കും, സ്‌കൂൾ/കോളേജ് വിദ്യാർത്ഥികൾക്കും, പൊതുജനങ്ങൾക്കും കുറഞ്ഞ നിരക്കിൽ താമസ സൗകര്യം ലഭ്യമാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ രാവിലെ ആറു മുതൽ രാത്രി ഒൻപത് വരെ റെസ്റ്റോറന്റ് സൗകര്യവും ഉണ്ട്. കൂടുതൽ വിവരങ്ങൾക്കും മുൻകൂർ ബുക്കിംഗിനും ഫോൺ 04869-222017, 9188602017.