സി-വിജില്‍ ആപ്ലിക്കേഷനിലൂടെ ഇതുവരെ ലഭിച്ചത് 1379 പരാതികളാണ്. ഇതില്‍ 1332 പരാതികള്‍ കൃത്യമാണെന്ന് സ്ഥിരീകരിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ നിയമസഭാ മണ്ഡലത്തിലും പരാതികള്‍ അന്വേഷിക്കുന്നതിന് ഓരോ ഫ്‌ളയിംഗ് സ്‌ക്വാഡും സര്‍വെയ്‌ലന്‍സ് ടീമും ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡും പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുസ്ഥലങ്ങളിലും സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് ഉടമകളുടെ അനുവാദമില്ലാതെ പോസ്റ്റര്‍, ബാനര്‍ പതിച്ചത്/ സ്ഥാപിച്ചത് സംബന്ധിച്ചും പ്രിന്റര്‍ ആന്‍ഡ് പബ്ലിഷറുടെ പേര് ഉള്‍പ്പെടാത്തത് സംബന്ധിച്ചുമുളളതാണ് കൂടുതല്‍ പരാതികള്‍.