സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചൊവ്വാഴ്ച രാത്രി എട്ടു മണി വരെയുള്ള കണക്കുകൾ പ്രകാരം രേഖപ്പെടുത്തിയത് 76.82 ശതമാനം പോളിംഗ്. രാത്രി വൈകിയും പല ബൂത്തുകളിലും വോട്ടിംഗ് തുടരുന്നതിനാൽ ഈ കണക്കുകളിൽ മാറ്റമുണ്ടാവും.
നിലവിലെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ പോളിംഗ് നടന്നത് കണ്ണൂർ മണ്ഡലത്തിലാണ്, 82.08 ശതമാനം. ഏറ്റവും കുറവ് തിരുവനന്തപുരത്താണ്, 73.26 ശതമാനം.
മറ്റു മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം ചുവടെ:
കാസർകോട്: 79.11
വടകര: 78.97
വയനാട്: 79.77
കോഴിക്കോട്: 78.29
മലപ്പുറം: 75.12
പൊന്നാനി: 73.74
പാലക്കാട്: 77.23
ആലത്തൂർ: 79.46
തൃശൂർ: 77.19
ചാലക്കുടി: 79.64 
എറണാകുളം: 76.01
ഇടുക്കി: 76.1
കോട്ടയം: 75.22
ആലപ്പുഴ: 79.59
മാവേലിക്കര: 73.93
പത്തനംതിട്ട: 73.82
കൊല്ലം: 74.23
ആറ്റിങ്ങൽ: 74.04