അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ മാര്‍ക്കറ്റ് വാര്‍ഡ്, കിഴക്കേ കല്ലട ഗ്രാമപഞ്ചായത്തിലെ ഓണമ്പലം, കടയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ തുമ്പോട്, ഇട്ടിവ ഗ്രാമപഞ്ചായത്തിലെ നെടുംപുറം എന്നീ നിയോജക മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടിക 2019 ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിര്‍ണയിച്ച് പുതുക്കും.
വോട്ടര്‍ പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങളും അവകാശവാദങ്ങളും മേയ് ഒന്‍പതുവരെ lselection.kerala.gov.in  എന്ന വെബ്‌സൈറ്റില്‍ സമര്‍പ്പിക്കാം. അന്തിമ വോട്ടര്‍ പട്ടിക മേയ് 20ന് പ്രസിദ്ധീകരിക്കും.