2018 ലെ കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം ജില്ലയിലെ മോഡേണ്‍ മെഡിസിന്‍/അലോപ്പതി വിഭാഗത്തില്‍പ്പെട്ട എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്കും ലാബുകള്‍ക്കുമുള്ള താത്കാലിക രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റി വൈസ് ചെയര്‍മാനായ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. www.portal.clinicalestablishments.kerala.gov.in  എന്ന വെബ്‌സൈറ്റിലൂടെ രജിസ്‌ട്രേഷന് അപേക്ഷിക്കാം.
താത്കാലിക രജിസ്‌ട്രേഷന്‍ സംബന്ധിച്ച പരിശീലനം ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നാളെ (ഏപ്രില്‍ 27) ഉച്ചകഴിഞ്ഞ് 2.30ന് ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് ട്രെയിനിംഗ് സെന്ററില്‍ നടക്കും. വിശദ വിവരങ്ങള്‍ 0474-2795017 എന്ന നമ്പരില്‍ ലഭിക്കും.