കൊച്ചി: എറണാകുളം ഡിറ്റിപിസി യും ട്രാവെല്‍മെറ്റ് സൊല്യൂഷനും സംയുക്തമായി അവതരിപ്പിക്കുന്ന കേരള സിറ്റി ടൂറിന്റെ ഇലവീഴാപൂഞ്ചിറ   വണ്‍ ഡേ പാക്കേജും മിസ്റ്റി മൂന്നാര്‍ രാജമല ഇരവികുളം, മൂന്നാര്‍  സൂര്യനെല്ലി കൊളുക്കുമല പാക്കേജുകളും ഇതിനോടകം ആരംഭിച്ചിരിക്കുന്നു.
ഇലവീഴാപൂഞ്ചിറ അഞ്ചുജില്ലകളുടെ സമന്വയടോപ്‌വ്യൂ, കേവ്‌സ്, കട്ടികായം വാട്ടര്‍ ഫാള്‍സ്, ഇല്ലിക്കകല്ല് തുടങ്ങിയ പ്രകൃതിരമണീയ സ്ഥലങ്ങള്‍, മലകള്‍ക്കിടയിലൂടെയുള്ള ഓഫ് റോഡ് എന്നിവ ആസ്വദിക്കാനായി അവസരം ഒരുക്കിയിരിക്കുന്നു. രാവിലെ 6 മണിക്ക് എറണാകുളം വൈറ്റിലയില്‍ നിന്നും ആരംഭിക്കുന്ന ഒരു ദിവസത്തെ പാക്കേജിന് ഭക്ഷണവും മറ്റു ചിലവുകളും സഹിതം ഒരാള്‍ക്ക് 1250/ (5% ജി.എസ്.ടി ചാര്‍ജ് പുറമെ) രൂപയാണ്. കൂടാതെ ഇതില്‍ ഇലവീഴാപൂഞ്ചിറയിലെ ഓഫ് റോഡ് യാത്രക്കായി ജീപ്പ് സഫാരിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മിസ്റ്റി മൂന്നാര്‍ വാളറ, ചിയാപാറവാട്ടര്‍ഫാള്‍സ്,  ഫോട്ടോ പോയിന്റ്‌സ്, രാജമലയിലുള്ള ഇരവികുളം നാഷണല്‍ പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങള്‍ ഈ യാത്രയില്‍ സന്ദര്‍ശിക്കുന്നു. മാട്ടുപ്പെട്ടിഡാം, എക്കോപോയിന്റ്, ടോപ് സ്‌റ്റേഷന്‍, സൂര്യനെല്ലി കൊളുക്കുമല തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള മറ്റു പാക്കേജുകളും ഇതിനോടൊപ്പം ഉണ്ട്. മിസ്റ്റി മൂന്നാര്‍രാജമല ഇരവികുളം പാക്കേജിനു ഭക്ഷണവും മറ്റു ചിലവുകളും സഹിതം ഒരാള്‍ക്ക്  1299/ (5% ജി.എസ്.ടി ചാര്‍ജ് പുറമെ) രൂപയാണ് ചാര്‍ജ് ചെയ്യുന്നത്.  മൂന്നാര്‍സൂര്യനെല്ലി കൊളുക്കുമല പാക്കേജുകള്‍ക്കു ഭക്ഷണവും മറ്റു ചിലവുകളും സഹിതം ഒരാള്‍ക്ക്  1499/  (5% ജി.എസ്.ടി ചാര്‍ജ് പുറമെ) രൂപയാണ്. രാവിലെ ആറിന് വൈറ്റിലയില്‍നിന്നും ആരംഭിച്ചു വൈകിട്ട് ഏകദേശം 9 മണിയോടെ മടങ്ങിയെത്തുന്നു.
മറ്റു പാക്കേജുകള്‍ യാത്രക്കാരുടെ ഇഷ്ടാനുസരണം ഒറ്റദിവസമായിട്ടോ അല്ലെങ്കില്‍ രണ്ടു ദിവസമായിട്ടോ പാക്കേജ് തിരഞ്ഞെടുക്കാവുന്നതാണ്. ഗ്രൂപ്പായി ബുക്ക്‌ചെയ്യുന്നവര്‍ക്ക് അവരുടെ ഇഷ്ടാനുസരണമുള്ള പിക്കപ്പ് പോയിന്റ് തിരഞ്ഞെടുക്കാനുള്ള സൗകര്യവും മറ്റെല്ലാ പാക്കേജുകളിതുപോലെ ഇതിലും ലഭ്യമാണ്. മറ്റു പാക്കേജുകളില്‍ പ്രധാനപ്പെട്ടവയായ കൊച്ചി 1 ഡേ 1265/ (5% ജി.എസ്.ടി ചാര്‍ജ് പുറമെ), ഭൂതത്താന്‍കെട്ട്  തട്ടേക്കാട് ബോട്ടിംഗ്1250/ (5% ജി.എസ്.ടി ചാര്‍ജ് പുറമെ), ആലപ്പി ഫോര്‍ട്ട് കൊച്ചി 1 ഡേ 1265/ (5% ജി.എസ്.ടി ചാര്‍ജ് പുറമെ), അതിരപ്പിള്ളി മലക്കപ്പാറ 1699/ (5% ജി.എസ്.ടി ചാര്‍ജ് പുറമെ), പില്‍ഗ്രിമേജ് പാക്കേജസ ്എന്നിവയുടെയും ബുക്കിംഗ് തുടരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി കേരള സിറ്റി ടൂര്‍ വെബ്‌സൈറ്റിലോ എറണാകുളം ഡിടിപിസി ഓഫീസിലോ ബന്ധപ്പെടുക.
വെബ്‌സൈറ്റ്: www.keralactiyotur.com,  ലാന്‍ഡ് ലൈന്‍നമ്പര്‍: 0484 236 7334.
ഫോണ്‍: +91 8893 99 8888, +91 8893 85 8888.