പാലക്കാട് മെഡിക്കല്‍ കോളേജിലെ ഹോസ്പിറ്റല്‍ ബ്ലോക്ക് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തതിനാല്‍ കിടത്തി ചികിത്സ വൈകുമെന്ന ആരോപണം ഉയര്‍ന്നതിന്റെ പശ്ചായത്തലത്തില്‍ കെട്ടിടത്തിന്റെ സ്ട്രക്ചറല്‍ നിര്‍മാണം 90 ശതമാനം കഴിഞ്ഞതായി പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഇലക്ട്രിക്കല്‍, പ്ലംബിങ്, ലിഫ്റ്റ് ഫയര്‍ സുരക്ഷാ തുടങ്ങിയ പ്രവൃത്തികള്‍ കൂടി തീര്‍ത്ത് ഈ മാസം അവസാമത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കും. ഔട്ട് പേഷ്യന്റ് ബ്ലോക്ക്, ഓപ്പറേഷന്‍ തീയറ്റര്‍ ബ്ലോക്ക്, വാര്‍ഡ് ബ്ലോക്ക് എന്നിവ അടങ്ങിയ ഹോസ്പിറ്റല്‍ ബ്ലോക്ക്് 80167 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തിലാണ് നിര്‍മിക്കുന്നത്. കൂടാതെ മെഡിക്കല്‍ കോളെജ് ബ്ലോക്കിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണെന്നും എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.