മഴക്കാലപൂര്‍വ്വ ശുചീകരണം, പകര്‍ച്ച വ്യാധി പ്രതിരോധം എന്നിവ കാര്യക്ഷമമായി നടപ്പാക്കുന്നതിനുള്ള ആരോഗ്യജാഗ്രതാ പരിപാടിയുടെ ഭാഗമായി മെയ് 4 ഉച്ചയ്ക്ക് രണ്ട് മണിക്ക് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലയിലെ എം.എല്‍.എമാര്‍, വിവിധ വകുപ്പ് മേധാവികള്‍, മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.