കർഷകർക്കും മറ്റ് സ്ഥാപനങ്ങൾക്കും കശുമാവ് തൈകൾ ലഭ്യമാക്കാൻ സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. കർഷകർക്ക് www.kasumavukrishi.org എന്ന വെബ്‌സൈറ്റിലൂടെ രജിസ്‌ട്രേഷൻ നടത്താം. ആധാർ/ഐ.ഡി.കാർഡ്, കരം അടച്ച രസീത്, ബാങ്ക് പാസ്സ് ബുക്ക്, റേഷൻ കാർഡ് എന്നിവ സ്‌കാൻ ചെയ്തത് അപേക്ഷയോടൊപ്പം ഓൺലൈൻ ആയി സമർപ്പിക്കണം. അല്ലെങ്കിൽ അപേക്ഷ ഫോറം വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് / ചെയ്ത് ബന്ധപ്പെട്ട ജില്ലാ ഫീൽഡ് ഓഫീസറിൽ നിന്ന് സ്വീകരിച്ച് പൂരിപ്പിച്ചും അയക്കാം. അപേക്ഷകൾ ജൂൺ 30ന് മുമ്പ് കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയുടെ കൊല്ലത്തുളള ഹെഡ് ഓഫീസിലോ അതാത് ഫീൽഡ് ഓഫീസർ മുമ്പാകയോ സമർപ്പിക്കണം. ഫോൺ: 0474-2760456, 9496046000, 9496047000