കൊച്ചി: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് നിയമനത്തിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.  മെയ് 10ന് രാവിലെ 11 മണിക്ക് മൂവാറ്റുപുഴ മിനി സിവില്‍ സ്‌റ്റേഷനിലെ പട്ടികവര്‍ഗ്ഗ വികസന ഓഫീസിലാണ് ഇന്റര്‍വ്യൂ.    തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലുള്ള പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ട യുവതികള്‍ക്ക് അപേക്ഷിക്കാം.  പ്രായം 18 നും 44 നുമിടയിലായിരിക്കണം.   കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം.  ഫോണ്‍: 0484 2814957.