ജില്ലയില്‍ നിലവില്‍ ദീര്‍ഘകാല ഫോസ്റ്റര്‍ കെയറിലൂടെ ഏഴ് കുട്ടികളുടെയും വെക്കേഷന്‍ പോസ്റ്റര്‍ കെയറിലൂടെ 4 കുട്ടികളുടെയും സംരക്ഷണം ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് മുഖേന ഉറപ്പുവരുത്തുന്നുണ്ട്. ദീര്‍ഘകാല ഫോസ്റ്റര്‍ കെയര്‍, വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍, കിന്‍ഷിപ്പ് ഫോസ്റ്റര്‍ കെയര്‍ എന്നീ മൂന്ന് രീതികളിലാണ് കുട്ടികളുടെ സംരക്ഷണം നടപ്പിലാക്കുന്നത്. കുട്ടികളെ അവരുടെ ബന്ധുക്കളെ തന്നെ സംരക്ഷിക്കായി ഏല്‍പ്പിക്കുന്നതാണ് കിന്‍ഷിപ്പ് ഫോസ്റ്റര്‍ കെയര്‍. കൂടുതലും അനാഥാലയത്തില്‍ കഴിഞ്ഞുവന്നിരുന്ന കുട്ടികളായതിനാല്‍ ഇവര്‍ക്ക് കുടുംബാന്തരീക്ഷത്തെപറ്റി അറിയാനും അനുഭവിക്കാനും ഈ പദ്ധതിയിലൂടെ സാധിക്കുന്നു.