*സംസ്ഥാനത്തിന്റെ വികസന ലക്ഷ്യങ്ങൾക്ക് പിന്തുണ
നെതർലൻഡ്‌സ് സന്ദർശനത്തിന്റെ ഭാഗമായി വിവിധ മന്ത്രാലയങ്ങളുടെയും ഡച്ച് കമ്പനികളുടെയും പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. കേരളവുമായി സഹകരിക്കുന്നതിനുള്ള താത്പര്യവും സംസ്ഥാനത്തിന്റെ വികസന ലക്ഷ്യങ്ങൾക്ക് പിന്തുണയും അവർ അറിയിച്ചു.
വിവിധ മന്ത്രാലയങ്ങളുടെ 20 പ്രതിനിധികളാണ് മുഖ്യമന്ത്രിയെ കണ്ടത്. ഇതിൽ അടിസ്ഥാന സൗകര്യം ജല മാനേജ്‌മെന്റ്, കൃഷി, പരിസ്ഥിതി, ഭക്ഷ്യ മന്ത്രാലയങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടുന്നു. കാർഷിക, ജല മേഖലകളിൽ പ്രവർത്തിക്കുന്ന അർക്കാഡിസ്, റോയൽ ബോസ്‌ക്കലിസ് വെസ്റ്റ്മിനിസ്റ്റർ, ഡെൽറ്റാറെസ്, ഡച്ച് ഗ്രീൻഹൗസ് ഡെൽറ്റ, റോയൽ ഹാസ്‌ക്കണിംഗ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി ചർച്ച നടത്തി. കോൺഫെഡറേഷൻ ഓഫ് നെതൽലൻഡ്‌സ് ഇൻഡസ്ട്രി ആന്റ് എംപ്ലോയേഴ്‌സിന്റെ വി. എൻ. ഒ എൻ. സി. ഡബ്‌ള്യു പ്രസിഡന്റ് ഹാൻസ് ഡി ബോർ മുഖ്യമന്ത്രിയെ സ്വീകരിച്ചു.
നൂർവാർഡിലെ റൂം ഫോർ റിവർ പദ്ധതി സ്ഥലം മുഖ്യമന്ത്രി സന്ദർശിച്ചു. നദിക്ക് കൂടുതൽ വിസ്തൃതി നൽകുന്നതിലൂടെ വെള്ളപ്പൊക്ക വേളയിൽ ജലനിരപ്പ് ഉയരുന്നത് നിയന്ത്രിക്കാനും ഇതിന് സമീപം താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയാണിത്.