ഡോക്ടർമാർക്കുള്ള സംസ്ഥാന സർക്കാരിന്റെ 2018ലെ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു.  ആരോഗ്യവകുപ്പ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ്, ഇൻഷ്വറൻസ് മെഡിക്കൽ സർവീസ് സഹകരണ സ്വതന്ത്ര സ്ഥാപനങ്ങൾ, സ്വകാര്യ മേഖല എന്നിവിടങ്ങളിലെ ഡോക്ടർമാർക്ക് വെവ്വേറെ അവാർഡുകളും സംസ്ഥാനത്തെ പൊതുമേഖലയിലെ മികച്ച ഡോക്ടർമാർക്ക് ഓരോരുത്തർക്കും 15,000 രൂപയും മെറിറ്റ് സർട്ടിഫിക്കറ്റും വിതരണം ചെയ്യും.
ആരോഗ്യവകുപ്പ് സെക്രട്ടറി ചെയർമാനും ആരോഗ്യവകുപ്പ് ഡയറക്ടർ കൺവീനറുമായുള്ള വിദഗ്ദ്ധ കമ്മിറ്റിയായിരിക്കും അവാർഡുകൾ നിശ്ചയിക്കുന്നത്.  വ്യക്തികൾ, അസോസിയേഷൻ, സന്നദ്ധ സംഘടനകൾ, വകുപ്പുകൾ എന്നിവയ്ക്ക് മികച്ച ഡോക്ടർമാരുടെ പേരുകൾ നിർദ്ദേശിക്കാം.  മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, ഇ.എസ്.ഐ എന്നിവിടങ്ങളിൽ നിന്നുള്ള അപേക്ഷകൾ അതത് വകുപ്പ് അദ്ധ്യക്ഷ•ാർക്കും മറ്റുള്ള അപേക്ഷകൾ ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും നൽകണം.  അപേക്ഷകർ സ്‌പെഷ്യാലിറ്റികളിൽ കുറഞ്ഞത് 10 വർഷത്തെ സേവനം പൂർത്തിയാക്കിയിരിക്കണം.  അപേക്ഷയുടെയും മറ്റ് അനുബന്ധ  രേഖകളുടെയും അഞ്ചു കോപ്പികൾ വീതം സമർപ്പിക്കണം.  തെറ്റായ വിവരങ്ങൾ സമർപ്പിക്കുന്നവരുടെ അപേക്ഷകൾ കമ്മിറ്റി നിരസിക്കും.  നിബന്ധനകളും മറ്റ് വിവരങ്ങളും എല്ലാ ജില്ലാ മെഡിക്കൽ ആഫീസുകളിലും ഇ.എസ്.ഐ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിലും ആരോഗ്യ കേരളം വെബ്‌സൈറ്റിലും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റിലും ലഭ്യമാണ്.  അപേക്ഷ ജൂൺ 10 വരെ സ്വീകരിക്കും.