സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം നടത്തുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപ ഒറ്റത്തവണ ഫീസും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് മെയ് 17 ന് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും അവസരം ലഭിക്കും.
    ഒഴിവുകള്‍- ജാവ ഡെവലപ്പര്‍ ട്രെയിനി, ജാവ ഡെവലപ്പര്‍ ജൂനിയര്‍, ജാവ പ്രൊജക്ട് മാനേജര്‍(എട്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം), ജാവ ഡെവലപ്പര്‍ സീനിയര്‍, പൈത്തോണ്‍ ഇന്റേണ്‍/ ട്രെയിനി, പൈത്തോണ്‍ ഡെവലപ്പര്‍ ജൂനിയര്‍, പൈത്തോണ്‍ ഡെവലപ്പര്‍ സീനിയര്‍ (ബിടെക് കമ്പ്യൂട്ടര്‍/ എംടെക് കമ്പ്യൂട്ടര്‍/ ബിസിഎ/ എംസിഎ/ ബിഎസ്സി-സിഎസ്, എംഎസ്‌സി-സിഎസ്), യുഐ/യുഎക്‌സ് ഡിസൈനര്‍ (കമ്പ്യൂട്ടര്‍ ഡിപ്ലോമ), അസോസിയേറ്റ് ഏജന്‍സി ഡെവലപ്മെന്റ് മാനേജര്‍ (ബിരുദം), അഡ്മിന്‍ (സ്ത്രീ- എംബിഎ/ എംകോം/ ബികോം), മാര്‍ക്കറ്റിംഗ് മാനേജര്‍ (പുരുഷന്‍- എംബിഎ/ എംകോം/ ബികോം), ബിസിനസ് എക്സിക്യൂട്ടീവ് (പുരുഷന്‍- ബികോം/ ബിബിഎം/ ബിബിഎ-ടാലി), ടെലി കോളര്‍/ ഫ്രണ്ട് ഓഫീസ് (സ്ത്രീ- ഏതെങ്കിലും കൊമേഴ്സ് അനുബന്ധ ബിരുദം), ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ് (എസ്എസ്എല്‍സി), ഏജന്‍സി കണ്‍സള്‍ട്ടന്റ് (എസ്എസ്എല്‍സി), മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് (പ്ലസ്ടു). ഫോണ്‍. 0497 2700831
ഇന്റര്‍വ്യൂ മെയ് 17 ന്
ജില്ലയിലെ ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് II (എന്‍സിഎ-എല്‍സി/എഎല്‍) (കാറ്റഗറി നമ്പര്‍. 016/2018) തസ്തികയുടെ തെരഞ്ഞെടുപ്പിനായി സ്വീകാര്യമായ അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികള്‍ക്കുള്ള ഇന്റര്‍വ്യൂ മെയ് 17 ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ കോഴിക്കോട് ഓഫീസില്‍ നടക്കുന്നതാണ്. ഉദ്യോഗാര്‍ഥികള്‍ ഇന്റര്‍വ്യൂ മെമ്മോ ഒടിആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം അന്നേദിവസം രാവിലെ 7.30 ന് ഓഫീസില്‍ ഹാജരാകേണ്ടതാണ്.