കഴിഞ്ഞ മഹാപ്രളയത്തില്‍ വീട് പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്ക് പുതിയ വീട് നിര്‍മ്മിക്കുമ്പോള്‍ ആവശ്യമായ വയറിംഗ് സാമഗ്രികള്‍ സൗജന്യമായി നല്‍കും. പ്രമുഖ ഉല്പാദകരായ ലെഗ്രാന്‍ഡ് കമ്പനി തങ്ങളുടെ കമ്മ്യൂണിറ്റി സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ടില്‍ നിന്നും ലൈഫ് മിഷന്‍ മുഖേനയാണ് സാധനങ്ങള്‍ ലഭ്യമാക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ പ്രളയത്തില്‍ വീട് പൂര്‍ണമായും നഷ്ടപ്പെട്ടവരില്‍ സര്‍ക്കാര്‍ ധനസഹായമായ നാല് ലക്ഷം രൂപ കൈപ്പറ്റി സ്വന്തമായി വീട് നിര്‍മ്മിക്കുന്ന 362 പേര്‍ക്കാണ് വൈദ്യുതീകരണ സാമഗ്രികളുടെ കിറ്റ് നല്‍കുന്നത്.
വയറിംഗ് സാമഗ്രികളുടെ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 18ന് രാവിലെ 11ന് കോഴഞ്ചേരി തെക്കേമലയിലുള്ള പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ് നിര്‍വഹിക്കും.