കുവൈറ്റിലെ  അർദ്ധ സർക്കാർ സ്ഥാപനത്തിലേക്ക് ഗാർഹിക തൊഴിലാളികൾക്ക് അവസരം.  അർദ്ധസർക്കാർ റിക്രൂട്ടിംഗ് സ്ഥാപനമായ  അൽദുര ഫോർ മാൻ പവർ എന്ന സ്ഥാപനമാണ് കേരളത്തിൽ നിന്നും നോർക്ക-റൂട്ട്സ് മുഖേന റിക്രൂട്ട് ചെയ്യുന്നത്.  തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 110 കുവൈറ്റ് ദിനാർ (ഏകദേശം 25,000 രൂപ) ശമ്പളം ലഭിക്കും. താമസവും ഭക്ഷണവും ഉൾപ്പെടെ റിക്രൂട്ട്മെന്റ് ചിലവ് തികച്ചും സൗജന്യമാണ്. ഉദ്യോഗാർത്ഥികൾ    norkadsw@gmail.com ൽ ബയോഡാറ്റ അയക്കണമെന്ന് നോർക്ക-റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.  കൂടുതൽ വിവരങ്ങൾ നോർക്ക-റൂട്ട്സ് കാൾസെന്ററിൽ (18004253939 ഇന്ത്യയിൽ) (00918802012345 വിദേശത്ത്) നിന്ന് ലഭിക്കും.