നിയമസഭാ സാമാജികർക്കായി ‘നിയമസഭാ സമിതികളുടെ പ്രവർത്തനം’, ‘ഇ-നിയമസഭ, എന്നീ വിഷയങ്ങളിൽ 21, 22 തിയതികളിൽ ശില്പശാല നടക്കും. 21ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 4.30 വരെയും 22ന് രാവിലെ 10.15 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയും നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആന്റ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കുന്നത്. ശില്പശാലയുടെ ഉദ്ഘാടനം 21ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കർ വി. ശശി സ്വാഗതം പറയും. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, പട്ടികജാതി പട്ടികവർഗ വികസന മന്ത്രി എ.കെ. ബാലൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീർ തുടങ്ങിയവർ പങ്കെടുക്കും. നിയമസഭാ സെക്രട്ടേറിയറ്റിലെ ഗവേഷണ വിഭാഗം തയ്യാറാക്കിയ ലജിസ്ലേറ്റേഴ്‌സ് ഓഫ് കേരള എന്ന പുസ്തകം മുഖ്യമന്ത്രി  പ്രതിപക്ഷ നേതാവിന് നൽകി പ്രകാശനം ചെയ്യും.