വനിതാശിശു വികസന വകുപ്പിനു കീഴില്‍ കോഴിക്കോട് വെള്ളിമാടുകുന്നില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്സില്‍ മധ്യവേനല്‍ അവധിക്കാലക്യാംപായ ‘കളിക്കൂട് 2019’ ന്റെ ഭാഗമായി കുട്ടികള്‍ക്കായി ജില്ലാതല ചെസ്മത്സരം നടത്തും. ഈ മാസം 25ന് സാമൂഹ്യനീതി കോംപ്ലക്സിലാണ് മത്സരം. കോഴിക്കോട് ജില്ലാ ചെസ്സ് അസോസിയേഷന്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന മത്സരത്തില്‍ അണ്ടര്‍ 9,12,15  വിഭാഗത്തില്‍പെടുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. താത്പര്യമുള്ളവര്‍  ഈ മാസം 23ന് നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9388106038, 8921534470, 9947428089