യു.എ.ഇ-യിലെ പ്രശസ്തമായ എമിറേറ്റ്‌സ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് നോർക്ക റൂട്ട്‌സ് എക്‌സ്പ്രസ് റിക്രൂട്ട്‌മെന്റ്  മുഖേന ഇ.ഇ.ജി/ന്യൂറോഫിസിയോളജി ടെക്‌നീഷ്യൻമാർക്ക് ഉടൻ നിയമനം നൽകുന്നു. 2 വർഷത്തെ പ്രവൃത്തി പരിചയവും, ഇ.ഇ.ജി/ന്യൂറോഫിസിയോളജിയിൽ  ബിരുദം/ 2 വർഷ ഡിപ്‌ളോമയുള്ള 25നും 30നും മധ്യേ പ്രായമുള്ള ഇ.ഇ.ജി/ന്യൂറോഫിസിയോളജി ടെക്‌നീഷ്യൻമാർക്കാണ് നിയമനം. ശമ്പളം 7000 യു.എ.ഇ ദിർഹം (ഏകദേശം.1,33,818 രൂപ). തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിസ, വിമാന ടിക്കറ്റ് , താമസം, എന്നിവ സൗജന്യമാണ് . യോഗ്യരായവരെ സ്‌കൈപ്പ്  അഭിമുഖം വഴി തെരഞ്ഞടുക്കും. താത്പര്യമുള്ളവർ നിശ്ചിത  മാതൃകയിലുള്ള ബയോഡേറ്റ  rmt4.norka@kerala.gov.in  എന്ന ഇ-മെയിലേക്ക് മെയ് 27 ന്  മുമ്പ് അയക്കണം. കൂടുതൽ വിവരങ്ങൾwww.norkaroots.org,  1800-425-3939 (ടോൾ ഫ്രീ നമ്പർ ) -ൽ ലഭിക്കും