ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള കോട്ടയം മണ്ഡലത്തിലെ തയ്യാറെടുപ്പുകള്‍ കേന്ദ്ര നിരീക്ഷകര്‍ വിലയിരുത്തി. തിരഞ്ഞെടുപ്പിന്റെ പൊതു നിരീക്ഷകന്‍ നിതിന്‍ കെ. പാട്ടീല്‍, സുര്‍ജീത് സിംഗ്, ബിദിഷ മുഖര്‍ജി, ഹിതേഷ് ആസാദ് എന്നിവരാണ് വോട്ടെണ്ണലിന് മുന്നോടിയായി എത്തിയത്.
പാലാ, കടുത്തുരുത്തി, ഏറ്റുമാനൂര്‍, കോട്ടയം നിയമസഭാ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ നിരീക്ഷകന്‍ കൂടിയാണ് നിതിന്‍ കെ. പാട്ടീല്‍. മറ്റു മൂന്നുപേര്‍ യഥാക്രമം പിറവം, പുതുപ്പള്ളി, വൈക്കം മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ നിരീക്ഷകരാണ്.
ഇന്നലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്ര നിരീക്ഷകര്‍ കള്ക്‌ട്രേറ്റില്‍ ജില്ലാ വരാണാധികാരിയായ ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബുവുമായി കൂടിക്കാഴ്ച്ച നടത്തി. സബ് കളക്ടര്‍ ഈശ പ്രിയ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എം.വി. സുരേഷ്‌കുമാര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.