കേരള സർക്കാർ ഡയറി 2019 www.kerala.gov.in-ൽ ലഭ്യമാണ്. ഇതിൽ രേഖപ്പെടുത്തിയിട്ടുള്ള വിശദാംശങ്ങൾ (പേര്, പദവി, വിലാസം, ഓഫീസ് ഫോൺ നമ്പർ, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം, വെബ്‌സൈറ്റ്, വീട്ടുമേൽവിലാസം) അപ്‌ഡേറ്റ് ചെയ്യുന്നതിനായി  keralagovernmentdiary@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ (ഇംഗ്ലീഷിലും മലയാളത്തിലും, എഡിറ്റ് ചെയ്യാവുന്ന ഫോർമാറ്റിൽ) അറിയിക്കണം. ഓഫീസിന്റെ/വകുപ്പിന്റെ നമ്പർ കൃത്യമായും രേഖപ്പെടുത്തണം. സർക്കാർ ഡയറിയുടെ കൃത്യത ഉറപ്പുവരുത്തുന്നതിനായി ഇത് നിർബന്ധമായും പാലിക്കേണ്ടതാണ്. ഇ-മെയിൽ വിലാസത്തിൽ വിശദാംശങ്ങൾ ലഭ്യമാക്കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങൾ മാത്രമേ 2020-ലെ സർക്കാർ ഡയറിയിൽ ഉൾക്കൊള്ളിക്കുകയുള്ളൂ എന്ന് പൊതുഭരണം (ഏകോപനം) വകുപ്പ് അറിയിച്ചു.