വൊക്കേഷണൽ ഹയർ സെക്കണ്ടറി/എൻ.എസ്.ക്യൂ.എഫ് ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് www.vhscap.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
ഫസ്റ്റ് അലോട്ട്‌മെന്റ് റിസൾട്ട്‌സ് എന്ന ലിങ്കിൽ അപേക്ഷാ നമ്പരും ജനനതീയതിയും ടൈപ്പ് ചെയ്ത് അപേക്ഷകർക്ക് വിവരങ്ങൾ മനസിലാക്കാം. അലോട്ട്‌മെന്റ് സ്ലിപ്പ് ഡൗൺലോഡും ചെയ്യാം.
ഒന്നാം അലോട്ട്‌മെന്റിന്റെ അടിസ്ഥാനത്തിൽ മെയ് 27 വൈകിട്ട് മൂന്ന് വരെ സ്‌കൂളുകളിൽ പ്രവേശനം നേടാം. ഒന്നാം ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക്, സ്ഥിര പ്രവേശനം ആണ് ലഭിക്കുന്നത്. ഇവർക്ക് താത്കാലിക പ്രവേശനം അനുവദിക്കില്ല. താഴ്ന്ന ഓപ്ഷനിലാണ് അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ളതെങ്കിൽ ഉയർന്ന ഓപ്ഷനിൽ ലഭിക്കാൻ കാത്തിരിക്കുന്നതിനായി വിദ്യാർത്ഥികൾക്ക് താൽക്കാലിക പ്രവേശനം നേടാം.
അലോട്ട്‌മെന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥി മെയ് 27 വൈകുന്നേരം മൂന്നിനകം അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ റിപ്പോർട്ട് ചെയ്ത് സ്ഥിരമായോ താൽക്കാലികമായോ പ്രവേശനം നേടാതിരുന്നാൽ പ്രവേശന പ്രക്രിയയിൽ നിന്ന് പുറത്താകും.