സർക്കാർ സ്ഥാപനത്തിൽ ഇൻസ്ട്രക്ടറുടെ  (interpreneurship development and employability skill) താൽകാലിക ഒഴിവിൽ നിയമനം നടത്തുന്നു. പ്രായപരിധി 2017 ജനുവരി ഒന്നിന് 41 വയസ്സ് കവിയരുത്. നിയമാനുസൃത വയസിളവ് ലഭിക്കും. എം.ബി.എ., എം.കോം അല്ലെങ്കിൽ ബി.കോം, ബി.ബി.എ., എം.എ. ഇംഗ്ലീഷ് ആണ് യോഗ്യത. അംഗീകൃത സ്ഥാപനത്തിൽ നിന്ന് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം വേണം. ശമ്പളം 27800-59400. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 28 ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.