കോതമംലം: സമഗ്ര ശി ക്ഷാ കോതമംഗലം ബി.ആർ സി യുടെ നേതൃത്വത്തിൽ അതിഥി തൊഴിലാളികളുടെ സമ്പൂർണ്ണ സ്കൂൾ പ്രവേശനം ഉറപ്പാക്കുന്ന സ്കൂൾ പ്രവേശന പ്രചാരണം ആന്റണി ജോൺ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നെല്ലിക്കുഴി യിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം അദ്ധ്യക്ഷയായി . അതിഥി തൊഴിലാളിയുടെ മകളായ പ്ലസ് വൺ വിദ്യാർത്ഥി കുമാരി തഹസിബ സ്കൂൾ പ്രവേശന സന്ദേശം നൽകി . ജില്ലാ പഞ്ചായത്തംഗം കെ.എം പരീത് ഗ്രാമ പഞ്ചായത്ത് അംഗളങ്ങളായ ഫൗസിയ ഷിയാസ് , കെ.എം ഷിഹാബ് ,ബി പി ഒ എസ്.എം അലിയർ.കോർഡിനേറ്റർമാരായ എ.ഇ ഷെമീദ, മിനിമോൾ എബ്രഹാം എന്നിവർ പ്രസംഗിച്ചു.

അഥിതി തൊഴിലാളികളുടെ പ്രവേശനവും തുടർപഠനവും ലക്ഷ്യം വച്ച് വിദ്യാഭ്യസ സർവ്വേയും ലഘുലേഖ വിതരണവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.
തുടർ പരിപാടിയായി കോതമംഗലം ഉപജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളിൽ വിദ്യാഭ്യസ അവകാശ നിയമ ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിക്കും.
സമഗ്ര ശിക്ഷാ കോതമംഗലം ബി.ആർ സി യും ത്രിതല പഞ്ചായത്തംഗങ്ങളും വിവിധ സർക്കാർ ഏജൻസികളും സന്നദ്ധ സാമൂഹ്യ സംഘടന കളും കാമ്പയിന് നേതൃത്വം നൽകും

ഫോട്ടോ അടിക്കുറിപ്പ്: അതിഥി തൊഴിലാളികളുടെ കുട്ടികൾക്കായുള്ള സ്കൂൾ പ്രവേശന കാമ്പയിൻ ആന്റണി ജോൺ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു