കൊച്ചി: പറവൂർ നഗരസഭയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി അവധിക്കാല പെൻസിൽ ക്യാമ്പ് സംഘടിപ്പിച്ചു. ഹരിത കേരള മിഷന്റെയും ശുചിത്വ മിഷന്റേയും സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മാലിന്യത്തിന്റെ അളവ് കുറയ്ക്കുകയും പരിസ്ഥിതി സൗഹൃദ വസ്തുക്കൾ കൂടുതലായി ഉപയോഗിക്കുകയും ചെയ്യുന്ന ശീലം കുട്ടികളിൽ വളർത്തിയെടുക്കുകയുമാണ് ക്യാമ്പിന്റെ ലക്ഷ്യം.

പെൻസിൽ ക്യാമ്പിന്റെ ഉദ്ഘാടനം പറവൂർ മുനിസിപ്പൽ ചെയർമാൻ രമേഷ് ഡി. കുറുപ്പ് നിർവ്വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരും കൗൺസിലർമാരും ചടങ്ങിൽ പങ്കെടുത്തു.

ക്യാപ്ഷൻ: പെൻസിൽ ക്യാമ്പിന്റെ ഉദ്ഘാടനം പറവൂർ മുനിസിപ്പൽ ചെയർമാൻ രമേഷ് ഡി. കുറുപ്പ് നിർവ്വഹിക്കുന്നു