ഉത്സവകാലത്തെ കമ്പോള ഇടപെടൽ ശക്തമാക്കി ഗുണനിലവാരമുളള ഭക്ഷ്യ വസ്തുക്കൾ ഉൾപ്പടെയുളള നിത്യോപയോഗ സാധനങ്ങൾ മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനും പൊതുവിപണി വില നിയന്ത്രിക്കുന്നതിനും സംസ്ഥാനത്തുടനീളം സപ്ലൈകോ റംസാൻ മെട്രോ ഫെയറുകൾ ആരംഭിക്കുന്നു. സംസ്ഥാനതല ഉദ്ഘാടനം 27ന് വൈകുന്നേരം 3.30ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കും. വിപണന കേന്ദ്രങ്ങളിൽ എല്ലാ നിത്യോപയോഗ സാധനങ്ങളും ലഭ്യമാവും. ബ്രാന്റഡ് ഉൽപ്പന്നങ്ങൾക്ക് അഞ്ച് മുതൽ 30 ശതമാനം വിലക്കിഴിവും ലഭിക്കും. റംസാൻ മെട്രോ ഫെയർ ജൂൺ നാല് വരെയാണ്. ഈ ദിവസങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ, പീപ്പിൾസ് ബസാറുകൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവ റംസാൻ ഫെയറുകളായി പ്രവർത്തിക്കും.