കോഴിക്കോട് കോർപ്പറഷന്റെ ആഭിമുഖ്യത്തിൽ 22.6. കീ.മീ കടൽ തീരം ശുചീകരിക്കുന്ന പ്രവർത്തിക്ക് തുടക്കമായി.  കോഴിക്കോട് ബീച്ച് പരിസരത്ത് നടന്ന ചടങ്ങ് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേയർ  തോട്ടത്തിൽ രവീന്ദ്രൻ, എ. പ്രദീപ് കുമാർ എം.എൽ.എ, ഡെപ്യൂട്ടി മേയർ മീരാ ദർശക്, ജില്ലാ കലക്ടർ സാംബശിവ റാവു, ഹെൽത്ത് കമ്മിറ്റി ചെയർമാൻ ബാബുരാജ്, സെക്രട്ടറി ബിനു ഫ്രാൻസിസ്, അഡീഷണൽ സെക്രട്ടറി ഡി.സാജു തുടങ്ങിയവർ പങ്കെടുത്തു.   ശുചീകരണത്തിന്റെ ഭാഗമായി കടൽ തീരത്തുണ്ടായിരുന്ന ജൈവമാലിന്യങ്ങൾ അവിടെ തന്നെ കുഴിച്ചുമൂടുകയും 2500 ചാക്ക്  അജൈവമാലിന്യങ്ങൾ ശേഖരിക്കുകയും ചെയ്തു. ഇവ പ്ളാസ്റ്റിക് കവർ, പ്ളാസ്റ്റിക് ബോട്ടിലുകൾ, കുപ്പികൾ, തെർമോകോൾ, ഇരുമ്പ് പാത്രങ്ങൾ, ചെരുപ്പ്, തുണി എന്നിങ്ങനെ എട്ട് തരങ്ങളായി പ്രത്യേകം ശേഖരിച്ച് സംസ്കരിക്കുന്നതിനായി അയച്ചു.രാവിലെ ആറിന് തുടങ്ങിയ ശുചീകരണ പ്രവർത്തനം പത്ത് മണിക്ക് അവസാനിപ്പിച്ചു. 22.5 കി.മീറ്ററിൽ ഏകദേശം 75 ശതമാനം പ്രവർത്തനവും പൂർത്തിയാക്കാൻ സാധിച്ചു. ആറോളം സ്ഥലങ്ങളിൽ ബീച്ചിനോട് ചേർന്ന് വലിയ കൂനകളായി അജൈവമാലിന്യങ്ങൾ നീക്കം ചെയ്യാൻ ബാക്കിയുണ്ട്. ഇവ വരും ദിവസങ്ങളിൽ യന്ത്രസഹായത്താൽ നീക്കം ചെയ്യും.

ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ശുചീകരണ യഞ്ജത്തിൽ കൗൺസിലർമാർ, കോസ്റ്റൽ എക്സ് സർവീസ്മാൻ, എൻ.സി.സി, ഫയർഫോഴ്സ്, കോസ്റ്റൽ പോലീസ്, കോസ്റ്റ് ഗാർഡ്, കോർപ്പറേഷൻ ശുചീകരണ വിഭാഗം ജീവനക്കാർ, കുടുബശ്രീ,തൊഴിലുറപ്പ്, മാതൃഭൂമി , വ്യാപാരി വ്യവസായികൾ, കേരള മുൻസിപ്പൽ കോർപറേഷൻ സ്റ്റാഫ് യൂനിയൻ, കേരള മുൻസിപ്പൽ കോർപറേഷൻ സ്റ്റാഫ് അസോസിയേഷൻ, ഹരിതകർമ സേന അംഗങ്ങൾ, റസിഡൻസ് അസോസിയേഷൻ,  വിവിധ കോളേജുകളിലെ എൻ.എസ്.എസ് യൂണിറ്റ്, ഹരിത കേരള മിഷൻ ജീവനക്കാർ, കേരള സ്ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷൻ അംഗങ്ങൾ, ഡി.ടി.പി.സി, തുറമുഖ വകുപ്പ്,  ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ, വിവിധ സ്കൂളുകൾ തുടങ്ങി വിവിധ   സംഘടനകളെ പ്രതിനിധീകരിച്ച് 1800 വളണ്ടിയർസ് പങ്കെടുത്തു.    വളണ്ടിയർമാർക്കുള്ള ഭക്ഷണം ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനും ഗ്ലൗസ്, മാസ്ക് എന്നിവ ശുചിത്വ മിഷനുമാണ് നൽകിയത്.