സംസ്ഥാനത്ത് കളിമൺപാത്ര നിർമാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള ഒ.ബി.സി വിഭാഗത്തിൽപ്പെട്ട, കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ അധികരിക്കാത്തവർക്ക് തൊഴിൽ അഭിവൃദ്ധിക്കായി ധനസഹായം നൽകുന്ന ‘കളിമൺപാത്ര നിർമാണ തൊഴിലാളികൾക്കുള്ള ധനസഹായ പദ്ധതി’ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിന്റെ മാതൃകയും വിശദാംശങ്ങളും www.bcdd.kerala.gov.in ൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയും, അനുബന്ധ രേഖകളും ജൂൺ 15നകം വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ സമർപ്പിക്കണം. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ അപേക്ഷകർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവിൽ സ്റ്റേഷൻ, ഒന്നാം നില, കോഴിക്കോട് – 673020 എന്ന വിലാസത്തിൽ അപേക്ഷിക്കണം. മറ്റ് ജില്ലകളിലെ അപേക്ഷകർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, രണ്ടാംനില, സിവിൽസ്റ്റേഷൻ, കാക്കനാട്, എറണാകുളം – 682030 എന്ന വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്: എറണാകുളം മേഖലാ ഓഫീസ്- 0484-2429130, കോഴിക്കോട് മേഖലാ ഓഫീസ്-0495-2377786.