ഇവോൾവ് എന്ന പേരിൽ എറണാകുളത്ത് ജൂൺ 29.30 തിയതികളിൽ നടക്കുന്ന ഇ-മൊബിലിറ്റി എക്‌സ്‌പോയുടെ ലോഗോ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ പ്രകാശനം ചെയ്തു. മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, ഗതാഗത കമ്മിഷണർ സുദേഷ് കൂമാർ, മറ്റ് ഉന്നതോദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.