ജില്ലയില്‍ സന്നദ്ധ രക്തദാനം വിവിധ സംഘടനകളുടെയും വകുപ്പുകളുടെയും സഹകരണത്തോടെ ശക്തമാക്കണമെന്നും എയ്ഡ്‌സ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികളിലും സമൂഹത്തിന്റെ വിവിധ തലങ്ങളിലും എത്തിക്കുവാന്‍ എല്ലാ വിദ്യാലയങ്ങളിലും റെഡ് റിബ്ബണ്‍ ക്ലബുകള്‍ ആരംഭിക്കണമെന്നും എ.ഡി.എം ഇ.പി മേഴ്‌സി പറഞ്ഞു. ജില്ലയിലെ എയ്ഡ്‌സ് നിയന്ത്രണ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കലക്‌ട്രേറ്റില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു എ.ഡി.എം. എന്‍.സി.സി, എന്‍.എസ്.എസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, പി.ടി.എ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ബോധവത്കരണ പരിപാടികള്‍, സ്‌ക്രീനിംഗ് ക്യാമ്പുകള്‍, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഈ അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ ആരംഭിക്കുവാനും യോഗം നിര്‍ദ്ദേശിച്ചു.
യോഗത്തില്‍ ജില്ലയില്‍ നടപ്പിലാക്കിവരുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ ജില്ലാ എയ്ഡ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. പി.പി പ്രമോദ്കുമാര്‍ വിശദീകരിച്ചു. കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ വിവിധ സേവന കേന്ദ്രങ്ങളായ വനിതാ സൊസൈറ്റി, സ്‌നേഹ സുരക്ഷാ പ്രൊജക്ട്, ഓയിസ്‌ക  മൈഗ്രന്റ്   പദ്ധതി, സി.എസ്.സി വിഹാന്‍, എ.ആര്‍.ടി കേന്ദ്രം, ജോതിസ് കേന്ദ്രങ്ങള്‍, രക്തബാങ്ക്               തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങള്‍ അതത് പ്രോഗ്രാം ഓഫീസര്‍മാര്‍ വിശദീകരിച്ചു.  ജില്ലയിലെ ആറ്. ടി.ബി യൂണിറ്റുകളിലെ ട്യൂബര്‍ കുലോസിസ് കണ്‍ട്രോള്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കുളള കമ്പ്യൂട്ടര്‍ ടാബ് വിതരണവും യോഗത്തില്‍ എ.ഡി.എം ഇ.പി മേഴ്‌സി നിര്‍വ്വഹിച്ചു. വിവിധ യൂണിറ്റുകളിലെ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.ജ്യോതി എസ്.ആര്‍, ഡോ. സന്ദീപ് ബി.ആര്‍, ഡോ. ശ്യമിനി പി.എച്ച്, ഡോ. അമ്പിളി അരവിന്ദ് എന്നിവര്‍ ടാബ് ഏറ്റുവാങ്ങി.
യോഗത്തില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ശ്രീകുമാര്‍ മുകുന്ദന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷീബ മുംതാസ് സി.കെ, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ.ആര്‍.എസ് ഗോപകുമാര്‍, പോലീസ് വകുപ്പില്‍ നിന്ന് ഇന്‍സ്‌പെക്ടര്‍ പ്രതീഷ് ടി.വി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ബീന സി.പി, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കണ്‍സള്‍ട്ടന്റ്, ദിവ്യ ചേലാട്ട്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ മണി എം.പി, ജില്ലാ ലേബര്‍ ഓഫീസര്‍ രാധകൃഷ്ണന്‍ പി ജൂനിയര്‍ കണസള്‍ട്ടന്റ് ജനറല്‍ ആശുപത്രി ഡോ. സല്‍വ അലി, ഏ.ആര്‍.ടി മെഡിക്കല്‍ ഓഫീസര്‍ ഡോ.അന്നമ്മ പി.സി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് വസന്ത പി.വി, വീഹാന്‍ പ്രോജക്ട് ഡയറക്ടര്‍ മാത്യു കെ.സി, നെഹ്‌റുയുവകേന്ദ്ര പ്രോഗ്രാം കോഡിനേറ്റര്‍ വിഷ്ണു കെ.എസ,്, ജ#ില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ യൂനിറ്റിലെ പ്രീയേഷ് എന്‍.ടി, സുരക്ഷാ പ്രൊജക്ട് മാനേജര്‍മാരായ അമിജേഷ് കെ.വി, ജെയിന്‍ ജോണ്‍, ഷമീം, മൊഹിഷ, പ്രശുഭന്‍, കോയ സി.പി എന്നിവര്‍ സംസാരിച്ചു