തൊടുപുഴ ഗവ. സെർവെന്റ്‌സ് സഹകരണ സംഘം ജീവനക്കാരുടെയും അധ്യാപകരുടെയും സൗകര്യാർത്ഥം കുയിലിമലയിലെ ഡി.റ്റി.പി.സി ബിൽഡിംഗ്‌സിൽ ആധുനികസൗകര്യങ്ങളോടു കൂടിയ പുതിയ എക്സ്റ്റൻഷൻ കൗണ്ടർ തുറന്നു. ജില്ലാ സഹകരണസംഘം പ്രസിഡണ്ട് ജിബുമോൻ വി.കെ യുടെ അധ്യക്ഷതയിൽ ജില്ലാ കളക്ടർ എച്ച് ദിനേശൻ കൗണ്ടറിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ ബി. സുഷമകുമാരി ആദ്യനിക്ഷേപം പ്ലാനിംഗ് രജിസ്ട്രാർ എം.കെ സുരേഷ് കുമാറിൽ നിന്നും സ്വീകരിച്ചു.
യോഗത്തിൽ സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ സി,സി. മോഹനൻ, അസിസ്റ്റന്റ് രജിസ്ട്രാർ പ്ലാനിംഗ് എം.കെ സുരേഷ് കുമാർ, റ്റി.എം ഹാജറ, എ.എം ഷാജഹാൻ, ജയൻ പി വിജയൻ, കെ.ഷീല, സി.എസ് മഹേഷ്, കളക്ട്രേറ്റ് ജീവനക്കാർ, യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.