കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ എറണാകുളം മേഖലാ ഓഫീസിൽ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടറുടെ തസ്തികയിൽ (ശമ്പള സ്‌കെയിൽ 35700-75600) ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. അസിസ്റ്റന്റ് ലേബർ ഗ്രേഡ്-ഒന്ന് റാങ്കിൽ കുറയാത്ത തസ്തികയിൽ ജോലി ചെയ്യുന്ന തൊഴിൽ വകുപ്പിലെ ഉദ്യോഗസ്ഥർ വിവിധ സർക്കാർ വകുപ്പുകളിലെ സമാന ശമ്പള സ്‌കെയിലിൽ സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർ എന്നിവർക്ക് അന്യത്ര സേവന വ്യവസ്ഥയിൽ അപേക്ഷിക്കാം. അപേക്ഷകൾ മാതൃവകുപ്പിന്റെ തടസ്സ രഹിത പത്രം സഹിതം ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ്, കെ.സി.പി. ബിൽഡിംഗ്, ആര്യശാല, തിരുവനന്തപുരം-695036 എന്ന വിലാസത്തിൽ 15 ന് മുമ്പ് ലഭിക്കണം.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ (19000-43600) തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് സർക്കാർ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  ബയോഡാറ്റ, വകുപ്പ് മേധാവിയുടെ എൻ.ഒ.സി, കെ.എസ്.ആർ പാർട്ട് 1, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, ഡിക്ലറേഷൻ എന്നിവ സഹിതമുള്ള അപേക്ഷ ഡയറക്ടർ, ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം – 11 (ഫോൺ – 0471-2553540) എന്ന വിലാസത്തിൽ ജൂൺ 15 നകം ലഭിക്കണം.