ജില്ലാ ഭരണകൂടത്തിന്റെ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന പുകയില വിരുദ്ധ കാമ്പയിനായ ക്വിറ്റ് ടു കെയറിനും ഇന്ന് തുടക്കമായി. സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാര്‍ത്ഥികളെയും സന്നദ്ധപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ബോധവത്കരണ കാമ്പയിനാണിതെന്ന് ജില്ലാ കളക്ടര്‍ സാംബശിവറാവു പറഞ്ഞു.നിങ്ങള്‍ക്കു വേണ്ടി മാത്രമല്ല നിങ്ങളുടെ വേണ്ടപ്പെട്ടവര്‍ക്ക്കരുതല്‍ നല്കാനായുംപുകവലി ഒഴിവാക്കുക എന്ന സന്ദേശം കാമ്പയിനിലൂടെ നല്കും. കാമ്പയിനില്‍ അംഗമാവാന്‍ താത്പര്യമുള്ളവര്‍ കളക്ടറുടെ ഫേസ്ബുക്ക് പേജില്‍ ഇതു സംബന്ധിച്ച പോസ്റ്റില്‍ നല്കിയ ലിങ്ക് ക്ളിക്ക് ചെയ്ത് വിവരങ്ങള്‍ നല്കണം.  കാമ്പയിന്‍ സംബന്ധിച്ച വീഡിയൊയും ജില്ലാ ഭരണകൂടം പുറത്തിറക്കി. നേരത്തെ തന്നെ പുകയില വിരുദ്ധപരിപാടിയുടെ ഭാഗമായിരുന്ന വിദ്യാര്‍ത്ഥികളായ ചേവരമ്പലം സ്വദേശി ശ്രീലക്ഷ്മിയും ചേവായൂര്‍ സ്വദേശി തമന്നയും വീഡിയോയില്‍ തങ്ങളുടെ കാഴ്ചപ്പാട് വിശദമാക്കുന്നു. എകദെശം 200ലധികം പേരുടെ പുകവലി ഉപേക്ഷിക്കാന്‍ പ്രയത്നിച്ച ശ്രീലക്ഷ്മിയുടെ കാമ്പയിനില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ജില്ലാ ഭരണകൂടം ക്വിറ്റ് ടു കെയര്‍ കാമ്പയിന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപകമാക്കാന്‍ ശ്രമിക്കുന്നത്.പുകവലിക്കുന്ന ഒരോ വ്യക്തിയോടും പുകവലി ഉപേക്ഷിക്കാനാഹ്വാനം ചെയ്യാനും പുകവലിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവത്കരിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് പങ്കാളിത്തമുള്ള ഈ പദ്ധതിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.